കളമശേരി : കോൺഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് റൈഡ് ഏലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ സേതു ഫളാഗ് ഓഫ് ചെയ്തു.

വടക്കും ഭാഗം പാട്ടുപുരയ്ക്കൽ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റോജിൻ ദേവസി, നേതാക്കളായ ആന്റണി, മണ്ഡലം ഷാജഹാൻ കവലയ്ക്കൽ, സനോജ് മോഹൻ , വർഗീസ് വേവുകാടൻ , കൗൺസിലർമാരായ ബിജി സുബ്രഹ്മണ്യൻ, മിനി ബെന്നി എന്നിവർ പങ്കെടുത്തു.