
കൊച്ചി: എസ്.ആർ.എം റോഡിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദി ഒരുക്കുന്ന ഓപ്പൺ ലൈബ്രറി ഏഴാം ദിനവും വിജയകരമായി. ജസ്റ്റിസ് കെ.കെ. മാത്യു റോഡ് റെസിഡന്റ്സ് അസോസിയേഷൻ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ ഐക്യവേദി ജോയിന്റ് സെക്രട്ടറി റഷീദ ഹംസ ഡോ.എ.കെ. ബോസിൽ നിന്ന് ഏറ്റുവാങ്ങി.
ലൈബ്രറി പ്രവർത്തനങ്ങൾക്ക് റഷീദ ഹംസ, ഷിബു, ഡോ.എ.കെ. ബോസ്, അമീർ അലി,ടി.കെ. മൂസ, കരീം കാഞ്ഞിരത്തിങ്കൽ, കബീർ, ഷെയ്ഖ് എന്നിവർ നേതൃത്വം നൽകി. ആഴ്ചയിൽ ഒരുദിവസമാണ് പൊതുസ്ഥലത്ത് ലൈബ്രറി പ്രവർത്തിക്കുക.