thomas-isaac

കൊച്ചി: കിഫ്ബിയെ തകർക്കുന്ന ഇ.ഡിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടത് എം.എൽ.എമാർ നൽകിയ പൊതുതാത്പര്യ ഹർജി നിയമപരമായി നിലനിൽക്കുമോയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി.

എം.എൽ.എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹർജിക്കാർ. കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമപ്രകാരം രൂപംനൽകിയ കിഫ്ബിയെ തകർക്കാൻ രാഷ്ട്രീയ താത്പര്യത്തോടെയാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു.

ഇ.ഡിയുടെ സമൻസ് ലഭിച്ച തോമസ് ഐസക്കിനെ സഹായിക്കാനാണ് ഹർജിയെന്നും സമൻസ് ലഭിച്ചവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇ.ഡിയുടെ അന്വേഷണത്തിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന ആരോപണം ശരിയല്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും പറഞ്ഞു.

അന്വേഷണ ഘട്ടത്തിൽ പൊതുതാത്പര്യ ഹർജി നിലനിൽക്കുമോയെന്ന് വാക്കാൽ ചോദിച്ച ഡിവിഷൻബെഞ്ച് സമൻസ് ലഭിച്ചവർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും ആരാഞ്ഞു. വിദേശനാണ്യ വിനിമയ വ്യവസ്ഥകൾ പാലിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ഹർജിയിൽ പറയുന്നു.

 ഐ​സ​ക്കി​നു​ള്ള ഇ.​ഡി​ ​നോ​ട്ടീ​സി​ന് ​പ്ര​സ​ക്തി​യി​ല്ല​:​ ​സ​തീ​ശൻ

മു​ൻ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കി​ന് ​ഇ.​ഡി​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ന് ​പ്ര​സ​ക്തി​യി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​കി​ഫ്ബി​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും​ ​ബ​ഡ്ജ​റ്റി​ന് ​പു​റ​ത്തു​ള്ള​ ​മെ​ക്കാ​നി​സ​മാ​ണെ​ന്നു​മു​ള​ള​ ​പ്ര​തി​പ​ക്ഷ​ ​നി​ല​പാ​ട് ​ശ​രി​വ​യ്ക്കു​ന്ന​താ​ണ് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട്.​അ​ത് ​ബ​ഡ്‌​ജ​റ്റി​ലേ​ക്ക് ​ത​ന്നെ​ ​വ​ന്ന് ​സ​ർ​ക്കാ​രി​ന് ​ബാ​ദ്ധ്യ​ത​യാ​യി​ ​മാ​റും.​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ലാ​ണ് ​ഇ.​ഡി​യു​ടെ​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി.​മ​സാ​ലാ​ ​ബോ​ണ്ടി​നെ​ ​കു​റി​ച്ചു​ള​ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വി​യോ​ജി​പ്പു​ണ്ട്.​ ​ബ​ഫ​ർ​ ​സോ​ണു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​ഇ​റ​ക്കി​യ​ ​പു​തി​യ​ ​ഉ​ത്ത​ര​വി​ലെ​ ​അ​വ്യ​ക്ത​ത​ ​മാ​റ്റ​ണം.​ഇ​തി​ലൂ​ടെ​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.