കൊച്ചി: ഹൃദയധമനികളുടെ ഇമേജിംഗ്, ഫിസിയോളജി ശാസ്ത്ര സാങ്കേതിക മേഖലകൾ കൈകാര്യം ചെയ്യുന്ന ഇന്റർവെൻഷണൽ കാർഡിയോളജി വിദദ്ധരുടെ സമ്മേളനം ഇന്ന് ഗ്രാൻഡ് ഹയാത്തിൽ ആരംഭിക്കും.ഇമേജിംഗ് ആൻഡ് ഫിസിയോളജി കൗൺസിൽ ഒഫ് ഇന്ത്യയാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ശശി തരൂർ എം.പി നാളെ വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ നിയുക്ത പ്രസിഡന്റ് ഡോ. വിജയ് ബാങ് മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.പി.മോഹനൻ, ഡോ.റോണി മാത്യു, ഡോ.എ. ജാബിർ, ഡോ.അശോക് സേത്ത്, ഡോ.എസ്. അജിത് തുടങ്ങിയവർ സംസാരിക്കും.