കൂത്താട്ടുകുളം: ശ്രീ നാരായണധർമ്മ പരിപാലനയോഗം 224 -ാം നമ്പർ കൂത്താട്ടുകുളം ശാഖയിലെ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശാഖാംഗങ്ങളുടെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം അദ്വൈതം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കും. പ്രഭാഷണവുമുണ്ടാകും. ശാഖാ വനിതാ സംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, ശാഖാ പ്രസിഡന്റ് വി.എൻ. രാജപ്പൻ, വൈസ് പ്രസിഡന്റ് പി.എൻ. സലിം കുമാർ, സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കൗൺസിലർ ഡി. സാജു, ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്റ് ബിന്ദു ഷിജു, സെക്രട്ടറി സതി ദിവാകരൻ എന്നിവർ സംബന്ധിക്കും. പ്രശസ്ത ഗുരുദേവ പ്രഭാഷക ആശാ പ്രദീപ് പാമ്പാടി '' ഗുരുദർശനം നിത്യജീവിതത്തിൽ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.