തൃപ്പൂണിത്തുറ: വൃക്കരോഗ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച എരൂർ കക്കാട്ടുപറമ്പിൽ കെ.യു. വിജീഷിന്റെ ശസ്ത്രക്രിയയ്ക്കായി ചികിത്സാ സഹായ കമ്മിറ്റി സ്വരൂപിച്ച തുക മറ്റ് രോഗികൾക്ക് വിതരണം ചെയ്തു. വിജീഷിന്റെ കാൻസർ രോഗബാധിതയായ അമ്മ രുഗ്മിണി ഉണ്ണികൃഷ്ണൻ, വൃക്ക രോഗബാധിതനായ എരൂർ വെസ്റ്റ് ചങ്ങാടിപറമ്പിൽ സി.വി. ശ്രീജിത്ത്, ഐരേറ്റിൽ പെരുവേലിൽ വീട്ടിൽ റെജി കുമാർ എന്നിവരുടെ തുടർ ചികിത്സയ്ക്കായാണ് കമ്മിറ്റിയുടെ രക്ഷാധികാരിയായ കെ.ബാബു എം.എൽ.എ തുക കൈമാറിയത്. ചടങ്ങിൽ കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോഷി സേവ്യർ, ഖജാൻജി എസ്. ഗോപാലകൃഷ്ണൻ, പി.ഡി. ശ്രീകുമാർ, ചന്ദ്രൻ മുരേക്കാട്ട് എന്നിവർ സംസാരിച്ചു.