
ആലുവ: അത്യാഹിതങ്ങളിൽപ്പെടുന്നവരുടെ രക്ഷിക്കുന്നതിനുള്ള ജീവൻരക്ഷാ പരിശീലനം ഉറപ്പാക്കുന്ന 'ബി.ഫസ്റ്റ്' പദ്ധതിയുമായി ആസ്റ്റർ മെഡി സിറ്റി ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിൻ ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു.
കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ടി.ആർ. ജോൺ, ജില്ല ദുരന്ത നിവാരണ അതോറിട്ടി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നിനു റോസ് എന്നിവർ സംസാരിച്ചു.