മൂവാറ്റുപുഴ: ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ ബി.ടെക് കോഴ്സുകൾക്ക് നാഷണൽ ബോർഡ് അക്രഡിറ്റേഷൻ അംഗീകാരം. ഉന്നത പഠന നിലവാരം, മികച്ച തൊഴിൽ ലഭ്യത, ഉയർന്ന അഡ്മിഷൻ നിരക്ക്, ന്യൂതനമായ ലാബ്, വിപുലമായ ലൈബ്രറി മറ്റ് ആധുനിക സൗകര്യങ്ങൾ, വിദഗ്ദ്ധരായ അദ്ധ്യാപകർ എന്നീ ഘടകങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. എൻ.ബി.എ അക്രഡിറ്റേഷൻ കൈവരിച്ചതിനാൽ നൂതന ബി.ടെക് കോഴ്സുകൾ കോളേജിൽ ആരംഭിക്കാനാവും. സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ കോഴ്സുകൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചത്. കോളേജിലെ മറ്റു കോഴ്സുകൾക്കും അക്രഡിറ്റേഷൻ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.