ആലുവ: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈ.എം.സി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' കാമ്പയിൻ നാളെ രാവിലെ 10.30ന് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ ഉദ്ഘാടനം ചെയ്യും.
വൈ.എം.സി.എ സ്ഥാപനങ്ങളിലും വൈ.എം.സി.എ ഭവനങ്ങളിലുമായി 75000 ദേശീയ പതാകകൾ ഉയർത്തും. ഇന്ത്യ@75 കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 12 മണിക്ക് ഉമ തോമസ് എം.എൽ.എ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 75 വൈ.എം.സി.എ കേന്ദ്രങ്ങളിലായി 75 സമ്മേളനങ്ങൾ നടത്തും.
സംസ്ഥാന വൈ.എം.സി.എ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ്, സംസ്ഥാന സെക്രട്ടറി റെജി വർഗീസ്, ട്രഷറർ വർഗീസ് അലക്‌സാണ്ടർ, വൈസ് ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ്, പ്രൊഫ. ഡോ. റോയ്‌സ് മല്ലശ്ശേരി എന്നിവർ അറിയിച്ചു.