കുറുപ്പംപടി: ആർ.എസ്.പി പെരുമ്പാവൂർ മണ്ഡലം സമ്മേളനം നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്.ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. അജിത് പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ചെല്ലപ്പൻ സ്വാഗതവും എം.എ. അലി നന്ദിയും പി.എം.ബോബി രക്തസാക്ഷി അനുസ്മരണം നടത്തി. കെ.കെ.അബ്ദുൾ ജബ്ബാർ രാഷ്ടിയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറിയായി വി.ബി. മോഹനനെ വീണ്ടും തിരഞ്ഞെടുത്തു.