കോലഞ്ചേരി: വിവാദ വൈദ്യുതി അമെൻമെന്റ് ബിൽ പാർലമെന്റ് പാസാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി തൊഴിലാളികൾ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷന്റ നേതൃത്വത്തിൽ ജോലി ബഹിഷ്കരണവും കരിദിനാചരണവും നടത്തി. പെരുമ്പാവൂർ മേഖലയിലെ വിവിധ വൈദ്യുതി സെക്ഷൻ ഓഫീസുകൾക്ക് മുന്നിൽ നടന്ന സമരത്തിന് യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.എം. യൂസഫ് ഡിവിഷൻ പ്രസിഡന്റ് എം.കെ . അനിമോൻ, സെക്രട്ടറി സി.എം. സഞ്ജയ്, ജോബി നൈനാൻ, അനീ‌ഷ് രാഘവൻ, വിജയകുമാർ, കെ ആർ. ലൈജു, ഷിജു ഗോപി, ബൈജു എടവനക്കാട്, കെ .എ. ജോസ്, പി.പി, എൽദോ, അജയകുമാർ വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.