shaji

ആലുവ: ആലുവ ലൂർദ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷാ മോഷ്ടിച്ചയാൾ അറസ്റ്റിൽ. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ ഷാജി (42) യെയാണ് ആലുവ സി.ഐ എൽ. അനിൽകുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് ഇയാൾ ഓട്ടോറിക്ഷ മോഷ്ടിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓട്ടോറിക്ഷ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ഓട്ടോറിക്ഷ തൊടുപുഴ ഉടമ്പന്നൂരിൽ നിന്ന് കണ്ടെടുത്തു.