കൊച്ചി: പിന്നണിഗായിക സിത്താര ആലപിച്ച 'ഉണ്ടോ-ഉണ്ടോ" എന്ന ഗാനം റിലീസ് ചെയ്ത് ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് ഈസ്റ്റേൺ കോണ്ടിമെന്റ്സ്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ കോണ്ടിമെന്റ്സ് സി.ഇ.ഒ നവാസ് മീരാൻ, ഡെപ്യൂട്ടി സി.ഇ.ഒ ഫിറോസ് മീരാൻ, സി.എം.ഒ മനോജ് ലാൽവാനി, ഗായിക സിത്താര എന്നിവർ ചേർന്ന് പുതിയഗാനം പുറത്തിറക്കി.

ഓണത്തിന്റെ എല്ലാ കാഴ്ചകളും ഒപ്പിയെടുത്ത് ചിത്രീകരിച്ചതാണ് ഗാനമെന്ന് നവാസ് മീരാൻ പറഞ്ഞു. ഈവർഷം മലയാളിയുടെ ദേശീയോത്സവം അതിന്റെ എല്ലാ പ്രൗഡിയോടുംകൂടി തിരിച്ചെത്തിയിരിക്കുകയാണ്. റഫീക് അഹമ്മദ് രചനയും ബിജിബാൽ സംവിധാനവും നിർവഹിച്ച ഗാനം ഏവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.