കുറുപ്പംപടി: ചുണ്ടക്കുഴി സെന്റ് ജോർജ് സുറിയാനി പള്ളിയുടെ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളും നടന്നു. ഫാ.എൽദോസ് സ്കറിയായുടെ പൗരോഹിത്യ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിൽ വിവിധ ചാരിറ്റി പ്രവൃത്തനങ്ങളും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഫാ. ഷിജോ പോൾ അദ്ധ്യക്ഷത വഹിച്ചു. ഫാ.ചാൾസ് , ഫാ. ഡിവിൻ പൊട്ടക്കൽ, ഫാ. ജിനോ കരിപ്പക്കാടൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , പഞ്ചായത്ത് അംഗം വിപിൻ പരമേശ്വരൻ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, ട്രസ്റ്റിമാരായ പോൾ കെ.പോൾ, അജയ് മാത്യു, എൻ.പി. ദാസൻ, ലതീഷ് , പി.എം. ജോർജ് , കെ.പി. ജേക്കബ് , എം.ഒ.ജോസ് , അജേഷ് വർഗീസ്, സീന ചാക്കപ്പൻ , ബേസിൽ ഏലിയാസ് , പി.എം. ബാബു,പോൾസൺ, ബിജു, ജോമെറ്റ് കോരത് എന്നിവർ സംസാരിച്ചു.