കോതമംഗലം: മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽനിന്ന് മുന്നൂറ്റിപ്പത്ത് പേർക്കായി എഴുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അർഹരായവർക്ക് ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കും. ചികിത്സാസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് എം എൽ എ ഓഫീസിൽ സൗകര്യമുണ്ട്.