
ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അശോകപുരം പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് മജീദ് മണ്ണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. മുഹമ്മദ് നാസ്സർ, പി.ജി. ശിവരാമൻ, വി.എൻ. തങ്കമണി, എം.ജി. ലത, എം.ഐ. അലി, ജിജി കീഴ്മാട്, ബാബു പാറയിൽ, കെ.എം. ജുഡ്, എസ്.എ.എം. കമാൽ, കെ.എസ്. സുനീർ എന്നിവർ സംസാരിച്ചു.