കാലടി : കാഞ്ഞൂർ കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ 75-ാമത് വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ആഘോഷവും ഓഫീസ് കാർഷിക സെമിനാറും 13 ന് പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യു.പി സ്‌കൂളിൽ നടക്കും. ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി പച്ചക്കറി തൈ വിതരണം ചെയ്യും. ശനിയാഴ്ച രാവിലെ 10 ന് പുതിയേടം ഗ്രാമീണ വായനശാലയ്ക്ക് സമീപം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുൻ മന്ത്രി എസ്.ശർമ്മ പങ്കെടുക്കും. വി.എൻ പ്രസാദ്, ടി.ഐ. സന്തോഷ്, ടി.എസ്. സുബീർ എന്നിവർ നേതൃത്വം നൽകും.