| 
			 മൂവാറ്റുപുഴ: ഇ.ഇ.സി.മാർക്കറ്റ് റോഡിന്റ ഇരുവശവും കട്ട വിരിച്ച് മനോഹരമാക്കുന്നു. ഒന്നേകാൽകോടി രൂപ ചെലവിൽ ബി.എം.ബി.സി.നിലവാരത്തിൽ റോഡ് ടാർചെയ്തതിനു പിന്നാലെയാണ് ഇരുവശവും കട്ട വിരിച്ച് നടപ്പാത ഒരുക്കുന്നത്. കീച്ചേരിപടിയിൽ നിന്നാണ്കട്ട വിരിക്കാൻ ആരംഭിച്ചിരിക്കുന്നത്. നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കീഴിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടാറിങ്ങാണ് ഒരു മാസം മുമ്പ് നടത്തിയത്. ഇതിനു പിന്നാലെയാണ് ഇരുവശവും കട്ടവിരിച്ച് നടപ്പാത ഒരുക്കുന്നത്. വെള്ളക്കെട്ട് പരിഹരിക്കാൻ ഓടയും നിർമിക്കുന്നു ണ്ട്. ഓടയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. എം.സി.റോഡിലെ വെള്ളൂർകുന്നം കവലയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കീച്ചേരി പടിയിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ ദൂരം വരുന്നറോഡ് കുണ്ടും കുഴിയുമായി വർഷങ്ങളോളം മോശം അവസ്ഥയിലായിരുന്നു.നഗരത്തിലെ ഏക ബൈപാസ് റോഡായ ഇ.ഇ.സി റോഡ് കാൽ നൂറ്റാണ്ട് മുമ്പ് നഗരസഭ മുൻകൈ എടുത്താണ് നിർമ്മിച്ചത്. റോഡിന്റ ഇ .ഇ.സി മാർക്കറ്റിന്റഭാഗം വരെയാണ് നഗരസഭനിർമിച്ചത്. ബാക്കി ഭാഗം പൊതുമരാമത്ത് വകുപ്പിന്റതാണ്. എന്നാൽ റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ മുഴുവൻ ഭാഗവും നഗരസഭതന്നെചെയ്യണമെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് അറ്റകുറ്റപ്പണികൾ മുടങ്ങിയിരുന്നു. തർക്കങ്ങളെ തുടർന്ന് നഗരത്തിലെ പ്രധാനബൈപാസ റോഡ് അഞ്ചു വർഷം തകർന്നു കിടന്നതും ചരിത്രമാണ്. ഒടുവിൽ ഉന്നത ഇടപെടലുകളെ തുടർന്ന് നാലുവർഷം മുമ്പാണ് ടാർ ചെയ്തത്. വീണ്ടും റോഡ് തകർന്നെങ്കിലും തർക്കത്തെ തുടർന്നു അറ്റകുറ്റപ്പണികൾ നീണ്ടുപോയി. തുടർന്ന് മുൻ എം.എൽ .എ . എൽദോ എബ്രഹാം മുൻകൈയെടുത്ത് വകുപ്പുകൾ തമ്മിലെതർക്കംപരിഹരിക്കുകയായിരുന്നു.  | 
			
			 
 
  |