
കളമശേരി: ആപത്ഘട്ടങ്ങളിൽ പൊലീസിന്റെ സഹായം തേടാനും സ്ത്രീ സുരക്ഷയെ കരുതിയും തയ്യാറാക്കിയിട്ടുള്ള നിർഭയം ആപ്പ് ഡൗൺലോഡിംഗ് പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കളമശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഡൗൺ ലോഡിംഗാണ് ലക്ഷ്യം. പ്രശസ്ത സിനിമാ താരം അൻസിബ , വാർഡ് കൗൺസിലർ നിഷിദ സലാം, എസ്.ഐ വിനോദ്, എ.എസ്.ഐ മൃത്യുഞ്ജയൻ എന്നിവർ സംസാരിച്ചു