
കോതമംഗലം: ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പൈങ്ങോട്ടൂരിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ 2019-2022 ബാച്ചിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആരവല്ലി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റാങ്ക് ജേതാക്കളായ നമിത സുരേഷ്, അർച്ചന ബൈജു, ബ്ലസൻ സി.പൗലോസ് എന്നിവർക്ക് മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഒ.എൻ.വി അക്കാഡമിയുടെ യുവകവിപുരസ്കാരം ലഭിച്ച ട്രസ്റ്റ് അംഗം ദിനേശൻ ഒലിപ്പാലക്കാട്ടിന്റെ മകൾ അമൃത ദിനേശനേയും കോളേജിൽ നടന്ന ദേശീയ സെമിനാറിൽ മികച്ച പ്രബന്ധാവതരണം നടത്തിയ നിർമ്മല കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്വപ്ന ഷാജിയെയും ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലം, അസിസ്റ്റന്റ് സെക്രട്ടറി എബി തേക്കുംകുടി, വൈസ് പ്രസിഡന്റ് സി.കെ.വിദ്യാസാഗർ, കോളേജ് മാനേജർ ജോമോൻ മണി, പ്രിൻസിപ്പൽ ഡോ. എൻ.പി. ആഷ തുടങ്ങിയവർ പ്രസംഗിച്ചു.