
ആലുവ: വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡ്രൈവറെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പൊലീസുകാരനെ ആദരിച്ചു. തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ ആൽഫിറ്റ് ആൻഡ്രോസിനെ ആലുവ നജാത്ത് ആശുപത്രിയാണ് ആദരിച്ചത്.
കഴിഞ്ഞ വാവു ബലി ദിനത്തിൽ ആലുവ പാലസിന് സമീപത്ത് നിന്ന് മാറമ്പിള്ളി ചുള്ളി കാട്ടിൽ വീട്ടിൽ കാദറിനെയാണ് ആൽഫിറ്റ് ആഡ്രോസ് കൃത്യസമയത്ത് രക്ഷപ്പെടുത്തിയ ആശുപത്രിയിലെത്തിച്ചത്. ആലുവ പൊലീസ് സബ് ഇൻസ്‌പെക്ടർ ബാവ ഉപഹാരം നൽകി. ആശുപത്രി ഡയറക്ടർ ഡോ. എം. അബ്ബാസ് പ്രത്യേക ഉപഹാരം നൽകി. ഡോ. മുഹിയുദ്ദീൻ ഹിജാസ്, ഡോ. റിഷാന, എ.എസ്.ഐ ശ്രീകുമാർ, ഡോ. മുഹമ്മദ് റിയാദ്, ഡോ. എം സജിത്ത്, റോണിയ, സഗീർ അറയ്ക്കൽ എന്നിവർ സംസാരിച്ചു.