അലുവ: എടയപ്പുറത്തെ വിവാദ കാർബൺ കമ്പനി വീണ്ടും തുറന്നതിനെ തുടർന്ന് വീട്ടമ്മമാർ സ്ഥാപനം ഉപരോധിച്ചു. ഇതിനിടയിൽ കമ്പനിയിൽ നിന്നുള്ള ദുർഗന്ധം സഹിക്കാനാകാതെ കുഴഞ്ഞുവീണ വീട്ടമ്മമാരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കമ്പനി തുറന്ന് പ്രവർത്തിക്കുന്നതായി അറിഞ്ഞ് സമീപവാസികളായ മുപ്പതോളം സ്ത്രീകളാണ് പ്രതിഷേധവുമായെത്തിയത്. എന്നാൽ പ്രതിഷേധം കാര്യമാക്കാതെ കമ്പനി പ്രവർത്തനം തുടർന്നു. ഏറെ നേരം പ്രതിരോധിച്ച സ്ത്രീകളിൽ പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെടുനകയും ചിലർക്ക് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. അതോടെ ആംബുലൻസ് വിളിച്ച് വരുത്തി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിവാദത്തിൽപ്പെട്ടിട്ടുള്ളത്. പാർട്ടി അംഗങ്ങളുടെ പരാതിയിൽ ഏരിയാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.