
പറവൂർ: ഓണവിപണി ലക്ഷ്യമിട്ട് പറവൂർ നഗരത്തിലേക്കിറങ്ങുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് വ്യാപാരി അസോസിയേഷൻ ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാർക്കായി നഗരസഭ നടപ്പാക്കിയ പദ്ധതി ആനുകൂല്യങ്ങൾ നേടുകയും വീണ്ടും റോഡരികിൽ കച്ചവടം തുടരുകയും ചെയ്യുന്നവരാണ് പലരും. കൂടാതെ വാഹനങ്ങളിലെത്തി ഫർണീച്ചർ ഉൾപ്പെടെ കച്ചവടം നടത്തുന്ന അന്യ സംസ്ഥാന ലോബികളും നാട്ടിലെ സാധാരണ കച്ചവടക്കാരന്റെ ഉപജീവനം മുടക്കുകയാണ്. വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് നിവേദനം നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു എന്നിവർക്ക് നൽകി. ഭാരവാഹികളായ കെ.ടി. ജോണി, പി.ബി. പ്രമോദ്, എം.ജി. വിജയൻ, എൻ.എസ്. ശ്രീനിവാസ്, അൻവർ കൈതാരം, കെ.എ ജോഷി. എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.