മട്ടാഞ്ചേരി: തെരുവ് നായ്ക്കൾക്ക് പുറമെ മട്ടാഞ്ചേരി മേഖലയിൽ മരപട്ടി ശല്യവും രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. ചെറളായി, പാണ്ടിക്കുടി, നസ്രത്ത് മേഖലകളിലാണ് ഇരുട്ടിന്റെ മറവിൽ വ്യാപകമായ രീതിയിൽ മരപ്പട്ടികൾ വിലസുന്നത്. വീടുകളിലും പുറത്തും നിർത്തിയിട്ടിരിക്കുന്ന ഇരുചക്രമുച്ചക്ര വാഹനങ്ങളുടെ സീറ്റുകളും റെക്സിനുകളും കടിച്ച് കീറി നശിപ്പിക്കുന്നത് പതിവായതായി പരിസരവാസികൾ പറയുന്നു. ടി.ഡി.ക്ഷേത്രത്തിന് പടിഞ്ഞാറ് രവികുമാർ പൈയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ സീറ്റുകൾ കടിച്ച് നശിപ്പിച്ചു.