അങ്കമാലി : ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും സ്പെയർ എക്സ്പോയും 14 ന് നടക്കും. കറുകുറ്റി അഡലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് നടക്കുന്ന സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും .ബെന്നി ബെഹന്നാൻ എം.പി സ്പെയർ എക്സ്പോ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ മുതിർന്ന വ്യാപാരികളെ ആദരിക്കും. ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ് ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് അദ്ധ്യക്ഷത വഹിക്കും . അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര , വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ പങ്കെടുക്കും.