കൊച്ചി: ഒമാനിലേക്ക് തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് എഴുനൂറോളംപേരെ കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് തട്ടിപ്പിനിരയായവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈപ്പിൻ പുതുവൈപ്പ് സ്വദേശിയായ മജീഷ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായി ചേർത്താണ് തട്ടിപ്പു നടത്തിയതെന്ന് ഇവർ ആരോപിച്ചു.
ഇയാളുടെ നിർദ്ദേശപ്രകാരം ഗൾഫിലുള്ള ഷംസുദ്ദീന് വിസയുടെ മുപ്പതിനായിരം രൂപവീതം മജീഷിന്റെ അക്കൗണ്ട് വഴി കൈമാറി. ആറുമാസത്തിനിടയിൽ 20 പേർക്ക് വിസിറ്റിംഗ് വിസ നൽകി കബളിപ്പിച്ചു. ഞാറയ്ക്കൽ സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് മജീഷ് അറസ്റ്റിലായി.
തട്ടിപ്പിനിരയായവർ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകി. സുധീഷ് പൊന്നാരിമംഗലം, ശ്രീജൻ വരാപ്പുഴ, ഡിക്‌സൺ, സുജിത്ത് വി.എൽ, ആന്റണി എന്നിവർ വിശദീകരിച്ചു.