college

ആലുവ: സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷികാഘോഷത്തിന്റെ ഭാഗമായി ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ വിദ്യാർത്ഥിനികൾ സ്വാതന്ത്ര്യ ചുമരൊരുങ്ങി. എൻ.എസ്.എസ്, എൻ.സി.സി, പെയിന്റിംഗ് ആൻഡ് ഫോട്ടോഗ്രാഫി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

20 മണിക്കൂർകൊണ്ട് കുട്ടികൾ വരച്ചവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. മിലൻ ഫ്രാൻസ് പറഞ്ഞു. സ്വാതന്ത്ര്യസമരം നവോത്ഥാന മുന്നേറ്റങ്ങൾ എന്നിവ അടയാളപ്പെടുത്തുന്നതാണ് സ്വാതന്ത്രചുമർ. 50 -ാളം വിദ്യാർത്ഥിനികൾ ഫ്രീഡം വാളിന്റെ ഭാഗമായി.