പെരുമ്പാവൂർ: ഒക്കൽ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വ്യാപാരി ദിനാഘോഷം ജില്ലാ കമ്മിറ്റി അംഗം ബൈജു ആലക്കാടൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന വ്യാപാരി ടി.എൻ. ശശി പതാകഉയർത്തി. അംഗങ്ങൾക്ക് വായ്പകൾ വിതരണം ചെയ്തു. കെ.പി. രാജൻ, കെ.സി. ജിംസൻ, എം.വി. ബാബു, പി.എസ്. രാജീവ് എന്നിവർ സംസാരിച്ചു.