തൃപ്പൂണിത്തുറ: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ 18 മുതൽ 20 വരെ ബി.പി.സി.എല്ലിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം സ്തംഭിപ്പിക്കുമെന്ന് സമിതി ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടി, കൺവീനർ പി.ആർ മുരളീധരൻ എന്നിവർ അറിയിച്ചു. സമര പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30 ന് കൊച്ചി റിഫൈനറി ഡ്രം പ്ലാന്റ് ഗേറ്റിലും നാളെ രാവിലെ 9 ന് ബി.പി.സി.എൽ ഇരുമ്പനം ഇൻസ്റ്റലേഷൻ ഗേറ്റിലും വൈകിട്ട് 5ന് ഐ.ആർ.ഇ.പി ഗേറ്റ്, ഗോശ്രീ പാലത്തിന് സമീപമുള്ള ബി.പി.സി.എൽ പമ്പ്, പത്തടിപ്പാലം, തൃപ്പൂണിത്തുറ പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തും. 15 മുതൽ റിഫൈനറി ഗേറ്റിൽ റിലേ സത്യാഗ്രഹവും നടത്തും.