ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽപ്പെട്ട സാഹിറമ്പർ ചാലിൽപ്പാടം കല്ലിങ്ങൽപ്പറമ്പ് അമ്പലമുക്ക് റോഡ് (സാക്ഷരത റോഡ്) നവീകരിക്കുന്നതിന് റിബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 1.70 കോടി രൂപ അനുവദിച്ചു.
റോഡിന് 1. 325 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണിയും ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കലും കഴിഞ്ഞ ജനുവരിയിൽ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ വേഗത്തിൽ ഫണ്ട് അനുവദിച്ചത്. 2018, 2019 കാലത്തെ പ്രളയത്തിൽ തകർന്ന റോഡാണ് പുനർനിർമ്മിക്കുന്നത്. അക്കാലത്ത് എസ്റ്റിമേറ്റെടുത്ത് മണ്ണ് പരിശോധന നടത്തിയെങ്കില്ലും പദ്ധതി നടപ്പായില്ല.