പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പുല്ലുവഴി ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് സഹകരണ മന്ത്രി. വി.എൻ. വാസവൻ നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, അസി. രജിസ്ട്രാർ കെ. ഹേമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയി, പഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലി, മിനി നാരായണൻ കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ്, ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ, ഡയറക്ടർമാരായ രാജപ്പൻ എസ്. തെയ്യാരത്ത്, രാജൻ വർഗീസ് , സെകട്ടറി രവി എസ്.നായർ എന്നിവർ സംസാരിക്കും.