കോലഞ്ചേരി: അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വനിതാവേദിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ കൺവീനർ വി.എം. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് വൈസ് പ്രസിഡന്റ് പദ്മാവതി അദ്ധ്യക്ഷയായി. എ. ഗീതാദേവി, സി.ഡി. ലളിത, എം.എൻ. കൃഷ്ണൻ, എം.ഒ. ജോൺ, എം.കെ. രാജൻ, എ.ജി. സരസു തുടങ്ങിയവർ സംസാരിച്ചു.