ആലുവ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചാലക്കൽ ദാറുസലാം സ്‌കൂളിൽ ചരിത്ര എക്‌സിബിഷൻ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 15,16,17 തീയതികളിൽ പ്രദർശനം ഒരുക്കുന്നത്. വിദ്യാർത്ഥികൾ, ചരിത്രാന്വേഷകർ, പൊതുജനങ്ങൾ തുടങ്ങിയവർക്കെല്ലാം ഉപകാരപ്പെടുന്ന രീതിയിൽ വിപുലമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക പരിപാടികൾ, മത്സരങ്ങൾ, ചർച്ച സദസ് എന്നിവയുമുണ്ടാകും. രക്ഷാധികാരി എം.കെ.അബൂബക്കർ ഫാറൂഖി, ജനറൽ കൺവീനർ എം.എം.ജമാൽ, പി.ടി.എ പ്രസിഡന്റ് കരീം കല്ലുങ്കൽ, പ്രധാന അദ്ധ്യാപകൻ കെ.എ. ഫാഹിം, പ്രോഗ്രാം കൺവീനർ കെ.എ. ഫാരിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.