കോതമംഗലം: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ് യാത്രയ്ക്ക് കോതമംഗലം ഗാന്ധിസ്ക്വയറിൽ പ്രൗഡോജ്വല തുടക്കം. ഉദ്ഘാടന സമ്മേളനത്തിൽ എം.എസ്. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ പദയാത്ര ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ജെയ്സൻ ജോസഫ്, ടോണി ചമ്മിണി, ഉല്ലാസ് തോമസ്, ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.