വൈപ്പിൻ: വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി., സബ്‌സിഡി പിൻവലിക്കൽ എന്നിവക്കതിരെ വനിതാ പെൻഷൻകാർ പ്രകടനവും ധർണയും നടത്തി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ അയ്യമ്പിള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. അമ്മിണി ദാമോദരൻ, ഡോ. എം.വി. അനിത, കെ. വത്സല, എ.വി. ഭാമിനി എന്നിവർ പ്രസംഗിച്ചു.