
കാലടി: ശങ്കര ശാന്തി കേന്ദ്രത്തിന്റെ രക്ഷാധികാരി കാലടി പുലേലിൽ ആർ.സി. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിലെ അന്തേവാസികൾ അനുസ്മരണം നടത്തി. കാലടി സമീക്ഷയിലെ ഫാ. സെബാസ്റ്റ്യൻ പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ .വി .ചന്ദ്രബോസ് ഈട്ടുണപ്പടി അനുസമരണ പ്രഭാഷണം നടത്തി. സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ, ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു.