കോതമംഗലം: ജി.എസ്.ടി വർദ്ധനയ്ക്കെതിരെ വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് എം.യു. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.പരീത്, പി.എച്ച്.ഷിയാസ്, ജോഷി അറയ്ക്കൽ, കെ.എ.നൗഷാദ്, കെ.എ. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.