കോലഞ്ചേരി: ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പത്തനംതിട്ട കോയിപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ണിക്കുളത്തുള്ള ഭർതൃവീട്ടിലാണ് നോർത്ത് മഴുവന്നൂർ കൂനിപ്പാറ പുത്തൻപുര ഇന്ദു അജയൻ (30) മരിച്ചത്. സി.പി.എം ബ്‌ളാന്തേവർ ബ്രാഞ്ച് സെക്രട്ടറി എ. അജയന്റെ മകളാണ്. മക്കൾ: ദേവാനന്ദ്, ശിവാനന്ദ്.
ഭർത്താവ് ഗൾഫിലായിരുന്നു, ഒരു മാസമായി നാട്ടിലുണ്ട്. വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.