കൊച്ചി: തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ഫാക്ട് കോർപ്പറേറ്റ് ഓഫീസ് സന്ദർശിക്കും. തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. വേതനം വർദ്ധിക്കാൻ ധാരണയായെങ്കിലും 66 മാസമായി അംഗീകാരം നൽകാത്ത മാനേജ്‌മെന്റ് സമീപനത്തിനെതിരെ തൊഴിലാളി സംഘടനകൾ കേന്ദ്ര രാസവളമന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകിയിരുന്നു. വിരമിക്കൽ പ്രായം 60 ൽ നിന്ന് 58 ആയി കുറച്ചത് പുന:പരിശോധന നടത്താമെന്ന ഉറപ്പ് ലംഘിച്ചത് പരിശോധിക്കണമെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നതും സംഘടനകൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദർശനം.