മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പള്ളിയുടെ സ്ഥാപക പിതാവായ പരിശുദ്ധ മോർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളും അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ 14, 15, 16 തിയതികളിൽ നടത്തും. പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, സന്ധ്യാ പ്രാർത്ഥന, പ്രഭാത പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, ധൂപ പ്രാർത്ഥന എന്നിവ നടക്കും. ആദരിക്കലും വിദ്യാഭ്യാസ അവാർഡ് ദാനവും ഉത്പന്ന ലേലവുമുണ്ടായിരിക്കും.