തൃപ്പൂണിത്തുറ: സ്ത്രീ സുരക്ഷയ്ക്കായി പൊലീസ് തയാറാക്കിയ നിർഭയ മൊബൈൽ ആപ്പ് ഡൗൺലോഡിംഗ് ചലഞ്ച് ഉദ്ഘാടനം കൊച്ചി സിറ്റി കൺട്രോൾ റൂം എ.സി.പി സാജൻ സേവ്യർ നിർവഹിച്ചു. സ്കൂളുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. ചടങ്ങിൽ ട്രാഫിക് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.വി സൈജു അദ്ധ്യക്ഷത വഹിച്ചു. എഡ്രാക് മേഖലാ സെക്രട്ടറി അയ്യപ്പൻ ഉണ്ണിത്താൻ, എസ്.ഐ. ഷമീർ എം, എ.എസ്.ഐ ജയൻ കെ, ജനമൈത്രി ബീറ്റ് ജിജി എ.സി., സീനിയർ സി.പി.ഒ സുനിൽ തുടങ്ങിയവർ സംസാരിച്ചു.