മരട്: മരട് നഗരസഭ, കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസ്, ജെൻഡർ റിസോഴ്സസ് സെന്റർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ കർക്കടകം കാമ്പയിന്റെ ഭാഗമായി ആയുർവേദ കഞ്ഞി വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ അനില സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, കൗൺസിലർമാരായ ശോഭ ചന്ദ്രൻ, റിനി തോമസ്, ഉഷ സഹദേവൻ, പത്മപ്രിയ, രേണുക ശിവദാസ്, വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ജിഷ വിപിൻദാസ്, കമ്മ്യൂണിറ്റി കൗൺസിലർ കെ.കെ. മേരി, വിനീത എന്നിവർ സംസാരിച്ചു. ആയുർവേദ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയും ഡോ. സൗമ്യ രാജന്റെ നേതൃത്വത്തിൽ ആയുർവേദ സെമിനാറും സംഘടിപ്പിച്ചു.