
മൂവാറ്റുപുഴ: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ് യാത്രയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. പദയാത്രയുടെ സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.എസ്. സലിം ഹാജി അദ്ധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിച്ചു. ജോസഫ് വാഴയ്ക്കൻ, ജയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, കെ.എം.സലിം , രാഹുൽ മാങ്കുട്ടത്തിൽ, എ.മുഹമ്മദ് ബഷീർ, പി.പി. എൽദോസ്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ആബിദ് അലി, മുഹമ്മദ് റഫീഖ്, എൽദോ വട്ടക്കാവിൽ, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളി, ഹിപ് സൺ എബ്രഹാം, റഫീഖ് പൂക്കുറശേരി എന്നിവർ പങ്കെടുത്തു.