മൂവാറ്റുപുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ " പദ്ധതിയുടെ ഭാഗമായി മാറാടി പഞ്ചായത്തിൽ സംരംഭകത്വ ശില്പശാലയും ലോൺ ലൈസൻസ് മേളയും സംഘടിപ്പിച്ചു. പ്രസിഡന്റ് ഒ.പി.ബേബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.പി.ജോളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു കുര്യാക്കോസ്, ജിഷ ജിജോ, ജായസ് ജോൺ എന്നിവർ സംസാരിച്ചു.