
കൊച്ചി : ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് നഗരഹൃദയത്തിലെ വനപാലകന് ദേശീയപതാക നൽകി കർഷക മോർച്ച ആദരിച്ചു. തമ്മനത്ത് രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് അയ്യായിരത്തോളം ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും സംരക്ഷിക്കുന്ന പുരുഷോത്തമ കമ്മത്തിന് കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.എസ്.സത്യൻ ദേശീയപതാക കൈമാറി. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ മുരളി കുമ്പളം, കെ.ആർ. വേണുഗോപാൽ. ജില്ല സമിതി അംഗം മധുകുമാർ , ബി.ജെ.പി പാലാരിവട്ടം നിയോജകമണ്ഡലം സെക്രട്ടറി ശ്രീകുമാർ നേരിയംകോട്, കർഷക മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പി.ആർ. ഓമനക്കുട്ടൻ. ബി.ജെ.പി ഏരിയാ പ്രസിഡന്റ് വാസുദേവ പ്രഭു, കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് ഭക്തവത്സലൻ, ജനറൽ സെക്രട്ടറി അരുൺ, സെക്രട്ടറി വി.ടി. പ്രകാശൻ എന്നിവർ പങ്കെടുത്തു.