കൊച്ചി: സ്വാതന്ത്ര്യ വാർഷികഘോഷത്തിന്റെ ഭാഗമായി ഭഗത് സോക്കർ ക്ലബ്, ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സഹകരണത്തോടെ പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പ്രധാന അദ്ധ്യാപിക ലില്ലി കെ.സി ഉദ്ഘാടനം ചെയ്തു. ഭഗത് സോക്കർ ക്ലബ് സെക്രട്ടറി വി.പി. ചന്ദ്രൻ, പി.എൽ. പ്രദീപ്, മരിയ തെരേസ, ജിതിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.