എടയ്ക്കാട്ടുവയൽ: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ പരിപാടിയോടനുബന്ധിച്ച് എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ എല്ലാ വീടുകൾക്കുമുള്ള ദേശീയപതാക വാർഡ് അംഗം എം. ആശിഷ് സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ നിർവഹിച്ചു. എം. ആശിഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗം സവിത സോമൻ, അങ്കണവാടി അദ്ധ്യാപിക തങ്ക വിജയകുമാർ, എ.ഡി.എസ് പ്രസിഡന്റ് ജിൻസി ബിജു എന്നിവർ സംസാരിച്ചു.