pp

കൊച്ചി: കൊച്ചി കായലിൽ മാനിന്റെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പതോടെ മറൈൻഡ്രൈവ് ക്യൂൻസ് വാക്‌വേയിൽ നടക്കാനെത്തിയവരാണ് കായലിന്റെ അരികിലായി ജഡം കണ്ടത്. എറണാകുളം ഫോറസ്റ്റ് വിജിലൻസ് ഓഫീസിൽ വിവരമറിയിച്ചതിനേത്തുടർന്ന് കോടനാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ കിഴക്കൻ വനമേഖലുണ്ടായ ഉരുൾപൊട്ടലിലും മഴയിലും മലവെള്ളപ്പാച്ചിലുംപെട്ട് പെരിയാറിലൂടെ ഒഴുകിയെത്തിയതാകാം മാനെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അഴുകിത്തുടങ്ങിയ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. നാട്ടുകാരുടെ സഹായത്തോടെ കായലിൽ നിന്ന് പുറത്തെടുത്ത ജഡം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റെജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തമീം കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.