p

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വ്യവസായശാലകളും തൊഴിൽകേന്ദ്രങ്ങളും വീടുകളുമുൾപ്പെടെ ഒരുലക്ഷം കേന്ദ്രങ്ങളിൽ ബി.എം.എസ് ദേശീയപതാക ഉയർത്തും. 14ന് രാത്രി പതിനായിരം കേന്ദ്രങ്ങളിൽ 75 ദീപങ്ങൾ തെളിക്കും. സ്വാതന്ത്ര്യദിനത്തിൽ സമരസേനാനികളെയും മുതിർന്ന പൊതുപ്രവർത്തകരെയും ആദരിക്കും. ശുചീകരണ, സേവനപ്രവർത്തനങ്ങളും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. കെ. അജിത് അറിയിച്ചു.