അങ്കമാലി: കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ സ്വകാര്യബസ് മേഖല ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കൂലി വർദ്ധനയുടെ പേരിൽ തൊഴിലാളി യൂണിയനുകൾ വ്യാഴാഴ്ച മുതൽ നടത്തുന്ന സമരം അനവസരത്തിലെന്ന് അങ്കമാലി- കാലടി-അത്താണി മേഖല പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. 2018 ൽ ഡീസൽ വില ലിറ്ററൊന്നിന് ശരാശരി 62 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 95 രൂപയിൽ എത്തിയതിനാൽ ബസ് ചാർജ് വർദ്ധന കൊണ്ട് യാതൊരു നേട്ടവും ഉണ്ടായില്ല എന്നതാണ് വാസ്തവം. കോവിഡ് സമയത്ത് പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിച്ചവർ ഇരുചക്ര വാഹനങ്ങളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്ന രീതി ഇപ്പോഴും തുടരുന്നതിനാൽ ബസ് യാത്രക്കാരിൽ അധികവും വിദ്യാർത്ഥികൾ മാത്രമാണ്. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറാൻ തൊഴിലാളികൾ തയാറാകണമെന്ന് ഏ. പി. ജീബി, ബി.ഒ. സേവീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.